---
title: "സ്വർണപ്പണയ തട്ടിപ്പ് ; ജില്ലയിൽ വീണ്ടും കേസുകൾ"
english_title: "Gold fraud; Cases again in the district"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/159694/Gold fraud; Cases again in the district"
published_at: "2023-11-05T14:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6547558c389a8_images_(15).jpeg"
keywords: []
---

# സ്വർണപ്പണയ തട്ടിപ്പ് ; ജില്ലയിൽ വീണ്ടും കേസുകൾ

> **Lead Summary:** സ്വർണപ്പണയ തട്ടിപ്പ് ; ജില്ലയിൽ വീണ്ടും കേസുകൾ

## Article Content

സ്വർണപ്പണയ തട്ടിപ്പ് ; ജില്ലയിൽ വീണ്ടും കേസുകൾ

ഈടുവെച്ച സ്വർണത്തിന് പകരം പലിശ രഹിത വായ്പ ലഭിക്കുമെന്നും കാലാവധിക്ക് പണം തിരിച്ചടച്ചാൽ സ്വർണം തിരികെ ലഭിക്കുമെന്നും വിശ്വസിപ്പിച്ച് തട്ടിപ്പ് നടത്തുന്ന സംഘത്തിനെതിരെ കണ്ണൂരിൽ വീണ്ടും കേസുകൾ.

എടക്കാട് പോലിസാണ് വീണ്ടും രണ്ട് കേസുകളെടുത്തത്.

കിഴുന്നപ്പാറയിലെ കെ. റഹ്മത്ത്, കുറ്റിക്കകത്തെ നടുവിലെകണ്ടി സൗദ എന്നിവരുടെ പരാതികളിലാണ് കേസ്. നേരത്തെ സമാന തട്ടിപ്പ് കേസുകളിൽ പ്രതികളായ അഫ്സൽ, അഷ്റഫ്,സൗദ്, പ്രകാശൻ, ഇസ്മയിൽ, ഷർമിദ്, ഷിബിൻ, അയ്യൂബ് എന്നിവർക്കെതിരെയാണ് കേസ്. 2020 നവംബർ 19 മുതൽ 2022 മാർച്ച് എട്ടുവരെയുള്ള കാലയളവിലാണ് റഹ്മത്തിന്റെ 329.5 ഗ്രാം സ്വർണം ഇവർക്ക് പണയപ്പെടുത്തിയത്. 10,44,800 രൂപയാണ് റഹ്മത്തിന് ലഭിച്ചത്.

കാലാവധി കഴിഞ്ഞപ്പോൾ പണമടക്കാൻ തയ്യാറായിട്ടും സ്വർണം തിരിച്ചുനൽകിയില്ലത്രെ. 2021 ജൂലായ് 12ന് 157 ഗ്രാം സ്വർണം പണയം വെച്ച സൗദയ്ക്ക് ലഭിച്ചത് 6,09000 രൂപയാണ്. ഇവർക്കും കാലാവധി കഴിഞ്ഞപ്പോൾ സ്വർണം തിരിച്ചുകിട്ടിയില്ലെന്നാണ് പരാതി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/159694/Gold fraud; Cases again in the district)